കുമളി: ബഡ്സ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉടന്‍ അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസ് പറഞ്ഞു.
കുമളി പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ബഡ്സ് സ്പെഷല്‍ സ്കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഏക ബഡ്സ് സ്കൂളാണ് കുമളി വെള്ളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേ ജില്ലയില്‍ മൂന്ന് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കുമളി പഞ്ചായത്തിനുകീഴില്‍ വെള്ളാരംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ നടത്തി. പഞ്ചായത്തംഗം പ്രസാദ് മാണി അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ബഡ്സ് സ്കൂളിനുളള അവാര്‍ഡ് കരസ്ഥമാക്കിയ കുമളി ബഡ്സ് സ്കൂളിനുള്ള അവാര്‍ഡ് കുടുംബശ്രീ ജില്ലാമിഷന് ഡിഎം സി. മണികണ്ഠന് സ്കൂള്‍ അധ്യാപിക ഷൈബന്‍ മാത്യുവിനു കൈമാറി.
കുട്ടികള്‍ക്കുള്ള യൂണിഫോം കേരള ഗ്രാമീണ്‍ ബാങ്കും പഠനോപകരണങ്ങള്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയണും കൈമാറി. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് കുര്യന്, കുമളി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് റോബിന് കാരയ്ക്കാട്ട്, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ജയമോള്‍ മനോജ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, വ്യാപാരി വ്യവസായി വെള്ളാരംകുന്ന് യൂണിറ്റ് പ്രസിഡന്റ് റെജി കൊട്ടാരംപറമ്പില്‍, കേരള ഗ്രാമീണ്‍ ബാങ്ക് കുമളി മാനേജര്‍ ആര്. അശ്വനി, സീനിയര്‍ ചേംബര്‍ തേക്കടി ലീജിയണ്‍ പ്രസിഡന്റ് ഒ. ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.